Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Remanded.

Kollam

യു​വാ​വി​നെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സ്: മൂ​ന്നു​പേ​ര്‍ റി​മാ​ന്‍റില്‍

ച​വ​റ: യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പേ​രെ​യും റി​മാ​ന്‍റ് ചെ​യ്തു. നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​ന്മ​ന ചി​റ്റൂ​ര്‍ രാ​ജു​ഭ​വ​നി​ല്‍ അ​നി​ല്‍​കു​മാ​ര്‍ എ​ന്ന കൊ​ച്ച​നി (46), ചി​റ്റൂ​ര്‍ വൈ​ക​ത്ത​റ പ​ടീ​റ്റ​തി​ല്‍ മ​നു (42), ചി​റ്റൂ​ര്‍ ക​ണ്ട​ത്തി​ല്‍ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ വി​ഷ്ണു എ​ന്ന ക​ണ്ണ​ന്‍ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം 25ന് ​പ​ന്മ​ന ചി​റ്റൂ​ര്‍ ക​ന്നേ​പ്പാ​ടം ക്ല​ബ്ബി​നു സ​മീ​പം ചി​റ്റൂ​ര്‍ ശ​ങ്കു​ത്ത​റ ശ്രീ​നു (32) വി​നെ​യാ​ണ് സം​ഘം ആ​ക്ര​മി​ച്ച​ത്. ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് ത​ല​യ്ക്കും ദേ​ഹ​ത്തും അ​ടി​ച്ചു പ​രിക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​നു ആ​ശു​പ​ത്രി​യി​ലാ​ണ്. പ​രാ​തി​യി​ല്‍ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ മൂ​വ​രും പോ​ലീ​സി​നെ വെ​ട്ടി​ച്ച് അ​യ​ല്‍സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ട്ടി​ല്‍ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ച​വ​റ പൊ​ലിസ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ച​വ​റ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.ശി​വ​ലാ​ല്‍, എ​സ്ഐ​മാ​രാ​യ സു​ജോ ജോ​ര്‍​ജ് ആ​ന്‍റ​ണി, ബി.ഓ​മ​ന​ക്കു​ട്ട​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലിസ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up